നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയ്യുടെ ഉജ്വല വിജയത്തെ അഭിനന്ദിച്ച് ബി ടൗണിലെ വിവാദനടി രാഖി സാവന്ത്. തമിഴകത്തെ രാഷ്ട്രീയ മാറ്റങ്ങളിൽ വിജയ്യുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേരാൻ തനിക്കു താത്പര്യമുണ്ടെന്നും രാഖി വെളിപ്പെടുത്തി. വിജയ്ക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ വലിയ സ്വപ്നമായിരുന്നുവെന്നും രാഖി കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ദളപതി വിജയ്യും തൃഷയും തമ്മിലുള്ള സൗഹൃദവും പ്രണയവാർത്തകളും. ഇരുവരും വിവാഹിതരാകണമെന്നാണ് തന്റെ അഭിപ്രായമെന്നും രാഖി തുറന്നു പറഞ്ഞു. താരങ്ങളുടെ മെഹന്ദി ചടങ്ങിൽ താൻ ഉറപ്പായും പങ്കെടുക്കുമെന്നും രാഖി പറഞ്ഞു.
തൃഷയെ തനിക്ക് കരിയറിന്റെ തുടക്കകാലം മുതൽക്കേ അറിയാമെന്നും രാഖി പറഞ്ഞു. അവസരങ്ങൾക്കായി തങ്ങൾ ഒരുമിച്ചു പോരാടിയിരുന്ന കാലമുണ്ടായിരുന്നു. പിന്നീട് തൃഷ ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവിടെ സൂപ്പർ താരമായി മാറുകയും ചെയ്തു. ഇരുവരുടെയും ജോഡിപ്പൊരുത്തം മികച്ചതാണെന്നും രാഖി സാവന്ത് അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വിജയ്യുടെ വസതിയിൽ തൃഷ എത്തിയത് വലിയ വാർത്തയായിരുന്നു. തൃഷയുടെ ജന്മദിനം കൂടിയായിരുന്നു അന്ന്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഗോസിപ്പുകൾക്കു വീണ്ടും ചൂടുപിടിച്ചത്.